Powered by Blogger.

ഓണ്‍ലൈൻ ആയി സമ്പാദിക്കാം

Saturday, December 27, 2014

ഓണ്‍ലൈൻ ആയി യാതൊരു വിധ മുടക്കുമുതലും ഇല്ലാതെ സമ്പാദിക്കാം. അതും കോർപ്പറേറ്റ് ഭീമനായ ഗൂഗിളിൽ നിന്നും, YouTube വഴി. എങ്ങനെയാനെന്നല്ലേ...



1. യൂടൂബിൽ ഒരു അക്കൗണ്ട്‌ ഉണ്ടാക്കുക.
2. ലോഗിണ്‍ ചെയ്തതിനു ശേഷം ഇടതു വശത്ത് യുടൂബിന്റെ ലോഗോയുടെ അടുത്ത് തന്നെ മറ്റൊരു ബട്ടണ്‍ കാണാം. അതിൽ പ്രസ്‌ ചെയ്ത് താഴെ "My Channel" ൽ ക്ലിക്ക് ചെയ്യുക
3. ഇപ്പോൾ വരുന്ന പേജിൽ നിങ്ങൾക്ക് നിങ്ങളുടെ ചാനൽ അവിടെ എഡിറ്റ്‌ ചെയ്യാം
4. വലതു വശത്ത് മുകളിൽ "Upload" ബട്ടണ്‍ കാണാം. അതിൽ പ്രസ്‌ ചെയ്യുക
5. നിങ്ങളുടെ വീഡിയോ കമ്പ്യൂട്ടറിൽ നിന്നും കണ്ടു പിടിച്ചു അപ്‌ലോഡ്‌ ചെയ്യുക
6. Title, Description, Tags എന്നിവ കൊടുക്കുക
7. മുഴുവനുമായി അപ്‌ലോഡ്‌ ചെയ്തതിനു ശേഷം പബ്ലിഷ് ചെയ്യുക.
8. താഴെ Video Manager ൽ പോയാൽ വീഡിയോസ് കാണാം

ഇനിയാണ് പൈസയുണ്ടാക്കാനുള്ള വഴി പറഞ്ഞു തരുന്നത് 

1. ഇടതു വശത്ത്  "CHANNEL" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
2. ആദ്യമേ നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് അക്കൗണ്ട്‌ വെരിഫൈ ചെയ്യുക
3. പിന്നെ താഴെ "Monetization" ENABLE ചെയ്യുക
4. അതിനു ശേഷം താഴെ monetization പേജിൽ തന്നെ "How will I get paid" ലിങ്കിൽ ക്ലിക്ക് ചെയ്യുക.
5. അതിൽ തന്നെ "Associate with an adsense account" ക്ലിക്ക് ചെയ്തു നിങ്ങളുടെ Adsense  അക്കൗണ്ട്‌ ഉണ്ടാകാനുള്ള അപ്ലിക്കേഷൻ ഫിൽ ചെയ്തു കൊടുക്കുക.
6. 24 മുതൽ 48 മണിക്കൂറിനുള്ളിൽ Adsense അക്കൗണ്ട്‌ activation ആകും.
7. പിന്നെ നിങ്ങൾക്ക് നിങ്ങളുടെ വീഡിയോസ് സോഷ്യൽ മീഡിയ വെബ്സൈറ്റുകളിൽ പോസ്റ്റ്‌ ചെയ്യാവുന്നതാണ്

NB : വീഡിയോയിൽ വരുന്ന പരസ്യത്തിൽ കിട്ടുന്ന ഒരു ക്ലിക്കിനു $.02 മുതൽ $.1 വരെ കിട്ടും. അതായത് 2 രൂപ മുതൽ 6 രൂപ വരെ. അങ്ങനെ 100 ഡോളർ ആയാൽ യാതൊരു വിധ ബുദ്ധിമുട്ടും ഇല്ലാതെ നിങ്ങളുടെ ബാങ്ക് അക്കൌണ്ടിലോട്ട്‌ പൈസ വരും.

Nivin Pauly Admitted in Apollo Hospital Delhi

Thursday, June 5, 2014

Malayalam Actor Nivin Pauly was admitted in Indraprastha Apollo Hospital New Delhi due to sever stomach pain. He came to Delhi for a shooting of a Malayalam Movie with Dulqar Salman, there in New Delhi Railway Station.

'മലയാളി അല്ലെങ്കിൽ മല്ലു'

ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കേ അറ്റത്ത്‌ ഒരു വശം ചെത്തിയ പാവക്കയുടെ രൂപത്തിൽ തൂങ്ങി കിടക്കുന്ന കേരളം എന്ന പ്രവിശ്യയിലെ ബുദ്ധിജീവികളും സ്വയം വിമർശ്ശകരുമായ ഒരു പറ്റം ഇരുകാലികളെയാണു 'മലയാളി അല്ലെങ്കിൽ മല്ലു' എന്നു കൊണ്ടു അർത്ഥമാക്കുന്നത്‌..
 ഈ മലയാളി നോർത്ത്‌ ഇന്ത്യയിൽ മദ്രാസിയും മിഡിൽ ഈസ്റ്റിൽ മലബാറിയും ഇന്റർനെറ്റിൽ മല്ലുവും ആയിരിക്കും..
 സ്വന്തം നാട്ടിലൊഴിച്ച്‌ ബാകി എല്ലായിടത്തും മലയാളി ഹാർഡ്‌ വർക്കിംഗ്‌ ഇൻ നേചർ ആണു..
 മലയാളി ഈ ലോകത്തിന്റെ മുക്കിലും മൂലയിലും തൂണിലും തുരുമ്പിലും ഉണ്ട്‌..ചന്ദ്രനിൽ ഇറങ്ങിയ നീൽ ആംസ്ട്രോങ്ങ്‌ അവിടെയുള്ള ഗോപാലൻ ചേട്ടന്റെ ചായക്കടയിൽ നിന്നു കട്ടൻ ചായയും പരിപ്പ്‌ വടയും അടിച്ചതും മനോരമ പത്രം വായിച്ച്‌ താൻ ചന്ദ്രനിലിറങ്ങിയ വിവരം അറിഞ്ഞതായഉം അദേഹത്തിന്റെ ആത്മകഥയായ 'എന്റെ ബഹിരാകാശ പരീക്ഷണങ്ങളിൽ' പറഞ്ഞിട്ടുണ്ടു..
 ഒരു ശരാശരി മലയാളി വീട്ടമ്മയുടെ മക്കൾ ബി-ടെക്‌ ബിരുധദാരിയോ അല്ലാത്ത പക്ഷം ബി എസ്‌ സി നഴ്സിംഗ്‌ ബിരുധദാരിയോ ആയിരിക്കും..
 മുകളിൽ പറഞ്ഞ വീട്ടമ്മയുടെ പ്രധാന ഹോബി കണ്ണീർ സീരിയലും ഭർത്താവ്‌ വിദേശത്തും ആയിരിക്കും..
 ഒരു മലയാളി ഏറ്റവും വെറുക്കുന്ന പ്രമുഖ വ്യക്തികളിൽ ഒരാൾ ശ്രീശാന്തും വേറൊരാൾ രഞ്ജിനി ഹരിദാസും ആണെന്നു നിസ്സംശയം പറയാം..
 ദേശീയ ഭക്ഷണമായ പൊറോട്ടയുടെ ദൂഷ്യവശങ്ങളെ കുറിച്‌ വാ തോരാതെ സംസാരിക്കുകയും വൈകീട്ടാകുമ്പോൾ അതേ പൊറോട്ട വാ തോരാതെ കഴിക്കുകയും ചെയ്യുന്ന പ്രമാണികളാണു മലയാളികൾ..
 ദോശയുടെയും ഇഡ്ഢലിയുടെയും ഒപ്പം ചിക്കൻ കറി വിളമ്പുന്ന ഏക കൂതറകളും മലയാളികളാണ്..
 പ്രാസശുദ്ധിയോടെ പേരിടുന്നതാണു മലയാളിയുടെ രീതി..അൻസി, ബിൻസി, ജിൻസി, റിൻസി, മിൻസി, നാൻസി ഒരു വശത്തും അജു, ബിജു,ജിജു, റിജു, നിജു മറുവശത്തും, സജീഷ്, മനീഷ്, സനീഷ്, വിനീഷ്, രമേഷ്, രജീഷ് വേറൊരുവശത്തും..!
 അപ്പൻ മരിച്ചാൽ മദ്യ സൽകാരവും സദാം ഹുസൈനെ തൂക്കിയാൽ ഹർത്താലും മലയാളി നടത്തും..
 എല്ലാ മലയാളികൾകും സജിത്ത്, ശ്രീജിത്ത്, അഖിൽ, വിപിൻ, നീതു, ദിവ്യ എന്നു പേരുള്ള ഒരു ചങ്ങാതിയെങ്കിലും ഉണ്ടായിരിക്കും..
 അതിർത്തി കാക്കുന്ന പട്ടാളക്കാരൻ മലയാളിക്കു വർഷത്തിലൊരിക്കൽ വന്നു പോകുന്ന തള്ളൽ മെഷീൻ മാത്രമാണു..
 ഒരു വിവാഹ സൽകാരത്തിൽ പങ്കെടുത്ത്‌ പല്ല് കുത്തികൊണ്ടു "പെണ്ണു ഇത്തിരി കറുത്തതാ, പൊന്നും കുറവാ..ഇവനു ഇതിനേക്കൾ നല്ല പെണ്ണു കിട്ടിയേനെ.." എന്നു പറഞ്ഞാൽ അത്‌ മലയാളി തന്നെ
 ശശി, സോമൻ, രമണൻ, പരീക്കുട്ടി മുതലായവ ചില പേരുകൾ വീഴൽ മലയാളിക്ക്‌ പതിവാണ്.
 മലയാളിയുടെ ഏതൊരു ദുർഗ്ഘടാവസ്തയും വിഖ്യാതമായ ഒരു സിനിമ ഡയലോഗിനോട്‌ ഉപമിക്കുന്നത്‌ നമ്മുടെ വിലമതിക്കാനവാത്ത കഴിവാണ്..
 പവനായിയും പോളണ്ടും ചായക്കടയും അത്തരം ചില ഉദാഹരണങ്ങളാണു..
 ഇവിടെ മികച്ച ഏതെങ്കിലും സിനിമ ഇറങ്ങിയാൽ കൊറിയൻ, ജാപനീസ്‌, ലാറ്റിൻ അമേരിക്കൻ സിനിമകൾ തപ്പി അതിന്റെ ഒറിജിനൽ മലയാളി കണ്ടെത്തിയിരിക്കും..
 സ്വന്തം വീട്ടിലെ ഒഴിച്ചു ബാക്കി എല്ലാ അവിഹിത ബന്ധങ്ങളും മലയാളി മണത്തു പിടിക്കും..
 മലയാളിയുടെ ആദ്യ സൂപ്പർ ഹീറൊ സഖാവ്‌. ലുട്ടാപ്പി ആയിരിക്കും..
 അഭയ കേസ്‌, സരിത നായർ, ഐസ്ക്രീം പാർലർ മുതലായവ മലയാളികളുടെ സ്വന്തം ഇൻവസ്റ്റിഗേറ്റീവ്‌ ത്രില്ലറുകൾ ആണു..
ബ്രില്ല്യൻസ്‌/ തോമസ്‌ സാറിന്റെ കീഴിൽ കോച്ചിംഗ്‌ നേടാത്തിടത്തോളം ഒരു മലയാളിയുടെ എന്റ്രൻസ്‌ മോഹങ്ങൾ പൂവണിയില്ല എന്നാണു വെപ്പ്‌...
ക്രിക്കറ്റിനേക്കാൾ ഫുട്ബോളിനെ സ്നേഹിക്കുന്ന ഏക ഇന്ത്യൻ വംശജരാണു മലയാളികൾ..
ഇന്ത്യ- പാക്‌ ക്രിക്കറ്റ്‌ മലയാളിക്ക്‌ മൽസരവും ബ്രസീൽ- അർജ്ജന്റീന ഫുട്ബോൾ മലയാളിക്ക്‌ യുദ്ധവുമാണു..
ഓരൊ ലോകകപ്പിനും ശേഷം ആയിരത്തിൽ ഒരു അർജ്ജന്റൈൻ ഫാൻ വീതം കപ്പ്‌ നൈരാശ്യത്തൽ ആത്മഹത്യ ചെയുന്നുവെന്നു എഷ്യാനെറ്റ്‌- സീ ഫോർ സർവ്വെയ്‌ കണക്കുകൾ സൂചിപ്പിക്കുന്നു..
ഒക്കെ ആണെങ്കിലും സാമൂഹികമായും സാംസ്കാരികമായും സാമ്പത്തീകമായും ഉയർന്ന, വിവരവും വിദ്യഭ്യാസവും ആരോഗ്യവും ഉള്ള, ജീവിക്കാൻ കൊള്ളവുന്ന ഏക ഇന്ത്യൻ സംസ്ഥാനം കേരളമാണു..
അഭിമാനപുളകിതമായ മനസോടെ..
ഒരു മല്ലു..

Beautiful Girl

Tuesday, June 3, 2014


PAISA PAISA MOVIE MISTAKE

Saturday, May 31, 2014